Local News

ചെത്തുകടവിൽ മരക്കൊമ്പ് ഒടിഞ്ഞു വീണ് ഗതാഗത തടസം, മുഖ്യമന്ത്രിയുടെ വാഹനത്തെ വഴി തിരിച്ചു വിട്ടു

കുന്ദമംഗലം: കുന്ദമംഗലം ചെത്തുകടവിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗതാഗത തടസം. കുന്ദമംഗലം ചെത്ത് പാലത്തിന് സമീപമുള്ള മഹാഗണി മരത്തിന്റെ കൊമ്പാണ് മുറിഞ്ഞു വീണത്. അതേസമയം വീണ മരക്കൊമ്പ് തട്ടി റോഡിലൂടെ പോകുകയായിരുന്ന കാറിന് ഭാഗികമായി കേടുപാട് സംഭവിച്ചു. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം.

മരം വീണ് റോഡിൽ ഗതാഗത തടസം നേരിട്ടതിനെ തുടർന്ന് വയനാട് തുരങ്ക പാത ഉദ്‌ഘാടനത്തിനു പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തെ വഴി തിരിച്ചു വിട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!