Local News

യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ: സമൂഹ വിവാഹത്തിലൂടെ 7 നവ ദമ്പതികൾക്ക് പുതുജീവിതം

കുന്ദമംഗലം : യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മ നടത്തിയ സമൂഹ വിവാഹത്തിലൂടെ 7 നവ ദമ്പതികൾ പുതുജീവിതത്തിലേക്കു പ്രവേശിച്ചു. പൊഴുതനയിലെ റഫ്സിൽ– ഷാഹിന, ഒളവണ്ണയിലെ ഷഹദ്– കക്കോടിയിലെ റിൽഷിത, മേപ്പാടിയിലെ അനസ്– ഹംന, പന്തല്ലൂരിലെ സിനാൻ– നസിഫ, വയനാട് റിപ്പൺ അബൂ താഹിർ– ബത്തേരിയിലെ ഷബിത, കാസർകോട് ബേക്കലിലെ സുനിൽ കുമാർ– ചുളീക്കര സൗമ്യ, മുട്ടിൽ മുഹമ്മദ് ഫാരീസ്– മേപ്പാടി ഫർഷാന എന്നിവരുടെ വിവാഹമാണ് പള്ളിത്താഴത്തിനു സമീപം ഒരുക്കിയ വേദിയിൽ ഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങിൽ നടന്നത്. ഓരോരുത്തരുടെയും മതാചാര പ്രകാരമായിരുന്നു വിവാഹം.

വരനും വധുവിനുമായി നാലര പവന്റെ ആഭരണവും വസ്ത്രങ്ങളും സംഘാടകർ നൽകിയിരുന്നു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ആഷിഖ് ചെലവൂർ അധ്യക്ഷത വഹിച്ചു. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ നിക്കാഹിനു നേതൃത്വം നൽകി.

എം.കെ.രാഘവൻ എംപി, സമന്വയ ഗിരി ഡയറക്ടർ സ്വാമി ആത്മദാസ്‌യമി, പുളിക്കൽ മഹല്ല് ഖത്തീബ് മുഹമ്മദ് അസ്‌ലം ബാഖവി പാറന്നൂർ, സിഎസ്ഐ സെന്റ് മേരീസ് ചർച്ച് വികാരി റവ. ഡോ. ടി.കെ.ജെയിംസ്, രാഹുൽ ഈശ്വർ, ഡോ. ഹുസൈൻ മടവൂർ, എം.എ.റസാഖ്മാസ്റ്റർ, ടി.ടി.ഇസ്മായിൽ, എം.മെഹബൂബ്, എൻ.സുബ്രഹ്മണ്യൻ, കെ.സുനിൽ കുമാർ, നാസർ ഫൈസി കൂടത്തായി, യൂസഫ് ഹാജി പന്നൂർ, ശിഹാബ് പൂക്കോട്ടൂർ, യു.സി.രാമൻ, അഡ്വ: സി.എം.ജംഷീർ, എം.പി.ഹമീദ്, ജനറൽ കൺവീനർ നവാസ് മൂഴിക്കൽ, രക്ഷാധികാരി അബ്ദുൽ അസീസ് ഷാൾ, ഫിനാൻസ് കൺട്രോളർ ഷംസുദ്ദീൻ പൂക്കാട്ട് എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് ഭാരവാഹികളായ പി.എം. മൊയ്തീൻ കോയ, എം.കെ.അബ്ദുൾ ലത്തീഫ്, .അബുവിരുപ്പിൽ , സഹീർ പള്ളിത്താഴം, ഹാരിസ്ചെറുവറ്റ , റഹീം പള്ളിത്താഴം, ഗഫൂർ കോരാത്ത്, നസീർ മാക്കൂൽ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!