National News

വൈഎസ്ആറിന്റെ മകൾ വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നേക്കും;രാഹുലും സോണിയയുമായി കൂടിക്കാഴ്ച നടത്തി

ആന്ധ്രാപ്രദേശ്‌ മുൻ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള സോണിയാ ഗാന്ധിയുമായി ദില്ലിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെ സോണിയാഗാന്ധിയുടെ ഓദ്യോഗിക വസതിയായ ജന്‍പഥ് 10-ല്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.കോൺഗ്രസിൽ തന്റെ പാർട്ടി ലയിപ്പിച്ച് ആന്ധ്രയിൽ സഹോദരനും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മത്സരിക്കാൻ ശർമിള ആലോചിക്കുന്നുവെന്നാണ് സൂചന. അതേസമയം, തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പലേരു മണ്ഡലത്തില്‍ മത്സരിക്കാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്.

കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയും രാുല്‍ഗാന്ധിയും സന്തോഷം പ്രകടിപ്പിച്ചതായി വൈ.എസ്. ശര്‍മിള പ്രതികരിച്ചു. തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റേയും ബി.ആര്‍.എസ്. സര്‍ക്കാരിന്റേയും പതനത്തിന്റെ കൗണ്‍ഡൗണ്‍ ആരംഭിച്ചുവെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!