National News

സുപ്രീം കോടതിയുടെ പേരിലും വ്യാജൻ;വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്.വ്യാജ വെബ്‌സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്‌ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും നോട്ടീസിൽ പറയുന്നു.ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്ന വ്യാജ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ആധാർ കാർഡ് വിവരം, പാൻ കാർഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാമാണ് ശേഖരിക്കുന്നത്. ഇവ പിന്നീടു തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് സുപ്രീം കോടതി റജിസ്ട്രി മുന്നറിയിപ്പ് നൽകിയത്. നൽകുന്ന വിവരങ്ങള്‍ ചോർത്താൻ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.
http://cbins/scigv.com, https://cbins.scigv.com/offence തുടങ്ങിയ വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കണം. സുപ്രീം കോടതി ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിശദാംശങ്ങളോ മറ്റ് രഹസ്യാത്മക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നത് ശ്രദ്ധിക്കുക.

മേൽപ്പറഞ്ഞ URL-കളിൽ വ്യക്തിപരമായതും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങൾ പങ്കുവെക്കരുതെന്നും വെളിപ്പെടുത്തരുതെന്നും കർശനമായി നിർദ്ദേശിക്കുന്നു. മേൽപ്പറഞ്ഞ ‘പിഷിംഗ്‌'(ഇന്റര്‍നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിൽ, എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ എത്രയും വേഗം മാറ്റണം.

അനധികൃത ആക്സസ് ബാങ്കിലും ക്രെഡിറ്റ് കാർഡ് കമ്പനിയിലും അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ എന്നും പൊതു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!