Kerala News

കാസർഗോഡ് വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; ആറ് വാഹനങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്

കാസർഗോഡ് തലശേരി- മാഹി ബൈപാസിൽ ഉത്രാട ദിനത്തിൽ വാഹനങ്ങളിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആറ് വാഹനങ്ങൾക്കെതിരെ പോലീസ് കേസെടുത്തു.

വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളാണ് കാറിലും ബൈക്കിലുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥകളും വാഹനത്തിലുണ്ടായിരുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി വാഹനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ഓണാഘോഷം എന്ന പേരിൽ തെരുവിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആറു വാഹനങ്ങള്‍ക്കെതിരെ പിഴയീടാക്കുകയും മോഡിഫിക്കേഷന്‍ നടത്തിയ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!