കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ രജിത്തിന്റെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി.ടിന് മുൻവശത്തെത്തി രണ്ടംഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടംഗ സംഘം വീടിന് മുന്നിലെത്തിയതെന്ന് രഞ്ജിത്തിന്റെ കുടുംബം പറയുന്നു. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്.

