കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോൺഗ്രസ് പ്രസിഡന്റായി മത്സരിക്കാൻ ശശി തരൂരിന് അവകാശമുണ്ടെന്ന് കെപിസിസി പ്രസിഡന്റ കെ സുധാകരൻ. ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള സ്വാതന്ത്ര്യം കോൺഗ്രസിലുണ്ട്.കൂടുതൽ വോട്ടു കിട്ടുന്നവർ വിജിയിക്കും.ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ശശി തരൂർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. മത്സരിക്കാനുളള സാധ്യത തിരുവനന്തപുരം എംപി തളളിയിട്ടുമില്ല. മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ല. മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ല. ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണ്. സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ലെന്നും തരൂർ പ്രതികരിച്ചിരുന്നു.കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഉണ്ടാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. അധ്യക്ഷപദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
‘ തരൂർ യോഗ്യൻ ‘കൂടുതൽ വോട്ടു കിട്ടുന്നവർ വിജയിക്കും;പിന്തുണച്ച് സുധാകരൻ
