Kerala News

കേളാട്ടുകുന്ന് കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട് കോര്‍പറേഷനിലെ 25ാം വാര്‍ഡിലെ കേളാട്ടുകുന്ന് കോളനിയിലെ അര്‍ഹരായ മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോളനിയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബദ്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച കേസ് തീര്‍പ്പാക്കി കൊണ്ടാണ് കമ്മീഷന്‍ അംഗങ്ങളായ നസീര്‍ ചാലിയം, ബബിത രാജ് എന്നിവരടങ്ങുന്ന കമ്മീഷന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോളനിവാസികള്‍ അടച്ചുറപ്പില്ലാത്ത വീടുകളിലാണ് താമസമെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം സുരക്ഷിതമല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. താമസക്കാര്‍ക്ക് പട്ടയമില്ലാത്തതിനാല്‍ വീട് നിര്‍മ്മാണത്തിനോ, ശൗചാലയ നിര്‍മ്മാണത്തിനോ അനുമതി കിട്ടിയിരുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ പട്ടയം നല്‍കാമെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പശ്ചാത്തലം വിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടി വാട്ടര്‍ അതോററ്റി സ്വീകരിക്കണം. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിജ്ഞാനദീപ്തി സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. മാവൂര്‍ റോഡ് വികസന സമയത്താണ് റോഡിന് ഇരു വശവും കുട്ട മെടയുന്നവരെ കോളനിയില്‍ താമസിപ്പിച്ചത്. കമ്മീഷന്റെ ഈ ഉത്തരവ് ഇവര്‍ക്ക് തുണയാവും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!