മെസ്‌ക്കോ അബൂബക്കര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ -സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ പുരസ്‌ക്കാരത്തിന് കെ.പി.ഉമ്മര്‍ അര്‍ഹനായി. 10001 രുപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
സാമൂഹ്യ തിന്മകള്‍ക്കെതിരെയും, സ്ത്രീധനം, ആര്‍ഭാട വിവാഹങ്ങള്‍, ബിസ്മി കല്യാണം,
ബാങ്ക് ഏകീകരണം, അവയവദാനം, ജുമുഅ, ചന്ദ്ര മാസ പിറവി, ശിഥിലമായ ബന്ധങ്ങളിലും പ്രസ്ഥാനങ്ങളിലും അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിനായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ നവോത്ഥാനത്തിന്റെ മുന്നണിയിലും പിന്നണിയിലും അഹോരാത്രം പ്രയത്‌നിച്ചതും യത്തിം കുട്ടികള്‍ക്കായും വയോജനങ്ങള്‍ക്കായും വ്യതിരിക്തമായ ആശയങ്ങളും പദ്ധതികളും സമൂഹത്തിനും സമുദായത്തിനും പരിചയപ്പെടുത്തിയ മെസ്‌ക്കോ അബുബക്കര്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം മെസ്‌ക്കോ അബുബക്കര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഥമ പുരസ്‌ക്കാരമാണ് കെ.പി.ഉമ്മറിന് നല്‍കുന്നത്.
സ്ത്രീധനം, ആര്‍ഭാട വിവാഹങ്ങള്‍, ലഹരി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെയും വിവാഹങ്ങളിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ബിസ്മി കല്യാണം പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരണം നടത്തുകയും അശരണര്‍ക്കും അഗതികള്‍ക്കുമായി ചികില്‍സയും പരിചരണവുമായി സ്വജീവിതം സമര്‍പ്പിച്ച കെ പി .ഉമ്മര്‍ സാമൂഹ്യ സേവനപ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും കര്‍മ്മനിരതനായിരുന്നു.
2021 സപ്തംബര്‍ 3, വെള്ളി രാവിലെ 11 മണിക്ക് കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിന് പിന്‍വശമുള്ള ഇസ്ലാമിക് യുത്ത് സെന്ററില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടക്കുന്ന ലളിതമായ ചടങ്ങില്‍ ഡോ. ഹുസൈന്‍ മടവുര്‍ പുരസ്‌ക്കാര ദാനം നിര്‍വ്വഹിക്കുന്നതാണ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.