Health & Fitness International News

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അപകടകരമായതും അതിവേഗം പടരാന്‍ ശേഷിയുള്ളതുമായ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സി.1 വകഭേദത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുന്ന വകഭേദമാണിത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോര്‍ച്ചുഗല്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ വകഭേദം ബാധിച്ച ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ 380 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്. 29,836 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. 75 പേര്‍ മരിച്ചു.

ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,38,210 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34,763 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,19,23,405 ആയി. 3,76,324 ആക്ടീവ് കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്.

ഡല്‍ഹിയില്‍ മാത്രമാണ് പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം പൂജ്യം എത്തിനില്‍ക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.04ശതമാനമാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 31 കൊവിഡ് കേസുകള്‍ മാത്രമാണ്. അതേസമയം കേരളത്തില്‍ പരിശോധനകള്‍ കാര്യക്ഷമമായി നടക്കുന്നതുകൊണ്ടാണ് രോഗവ്യാപനം കണ്ടെത്താന്‍ കഴിയുന്നതെന്നാണ് ആരോഗ്യവകുപ്പിന്റ വാദം. ഐസിഎംആര്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ പഠനം പ്രകാരം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുണ്ടായ മരണനിരക്ക് താരതമ്യം ചെയ്താല്‍ ഏറ്റവും കുറവാണ് കേരളത്തിലേതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. .05ശതമാനമാണിത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ജനസാന്ദ്രതയില്‍ മൂന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയോളമാണ് സംസ്ഥാനത്തെ ജനസാന്ദ്രത. അതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണ്. കേരളത്തിലെ ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങളടക്കം രോഗബാധ കൂടുന്നതിന് ഘടകമാകുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!