മെഡിക്കല്‍ കോളേജിനു സമീപം കാര്‍ കത്തിനശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ദേവഗിരി കോളേജ് റോഡിലാണ് കാര്‍ കത്തി നശിച്ചത്. രാവിലെ 10.20 ഓടെയാണ് യംഭവം. ദേവഗിരി കോളേജ് റോഡിലെ ഡിഡിആര്‍സിയ്ക്ക്് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിര്‍ത്തിയിട്ട കാറിലാണ് തീപിടിച്ചത്.
ആര്‍ടിപിസിആര്‍ ടെസ്റ്റിനായി ഡിഡിആര്‍സി ലാബിലേക്കു വന്ന ചെലവൂര്‍ ആനത്താനത്ത് സ്വദേശി അക്ഷയ് ടോം അഗസ്റ്റിന്‍ എന്നയാളുടെ KL 07 E 7501 മാരുതി റിട്‌സ് കാര്‍ ആണ് കത്തിനശിച്ചത്.
കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും അറിയിക്കുകയായിരുന്നു. കാറിനരികില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ ഉള്ളത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വെള്ളിമാടുകുന്ന് നിന്നും ഫയര്‍ ഓഫീസര്‍ ഒ കെ അശോകന്റെയും ടികെ രാജീവന്റേയും നേതൃത്വത്തില്‍ ലതീഷ് എന്‍കെ, ജിതിന്‍ രാജ് ടിപി, ജിതിന്‍ വി, റാഷിദ് എന്‍പി, ഷൈലേഷ് വിപി, ഹോംഗാര്‍ഡ് ഹമീദ് എന്നിവരടങ്ങുന്ന ഫയര്‍ ഫോഴ്‌സ് റെസ്‌ക്യൂ ടീം എത്തിയാണ് തീയണച്ചത്. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണം.