കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. മധുരമൂറുന്ന ഐസ്ക്രീമുകൾ വാരിക്കോരി കഴിക്കുന്നവരാണ് കുട്ടികൾ. എന്നാൽ, ഇത്തരത്തിൽ തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിനു ഉണ്ടാകുന്ന വ്യത്യാസം എന്തെല്ലാമാണെന്ന് അറിയാമോ?
ചൂട് കാലത്ത് ശരീരത്തിന്റെ താപനില നിയന്ത്രിക്കാൻ ഐസ്ക്രീം ശീലമാക്കുന്നവരുണ്ട്. എന്നാൽ തണുത്ത പാനിയങ്ങൾ കുടിക്കുന്നതിലൂടെ കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടുകയാണ് ചെയ്യുക. തണുപ്പ് നമ്മുടെ ശരീരത്തിൽ കടക്കുന്ന സമയം ശരീരത്തിന്റെ താപനില വർധിപ്പിക്കാൻ തലച്ചോറ് നിർദേശം നൽകും. ഇതോടുകൂടി കൂടുതൽ ചൂട് ശരീരത്തിൽ ഉൽപാതിപ്പിക്കപ്പെടും.
ഐസ്ക്രീംമിൽ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് കൂടുതലുള്ളതിനാൽ കായികാധ്വാനമില്ലാത്തവരിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂടുന്നു. ഐസ്ക്രീമിൽ കൂടിയ അളവിൽ കൊഴുപ്പും കൃത്രിമ മധുരവും അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾ ഐസ്ക്രീം കഴിക്കുന്നത് ഒഴിവാക്കണം.
ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്തമ, സൈനസൈറ്റിസ്, പനി, ചുമ തുടങ്ങിയവയുള്ളപ്പോൾ ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല. ഛർദിയോ വയറിളക്കമോ ഉള്ളപ്പോഴും ഐസ്ക്രീം കഴിക്കരുത്. ഈ ഘട്ടങ്ങളിൽ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. അതുപോലെ ഐസ്ക്രീമിലെ മധുരം പല്ലുകളിൽ തങ്ങി നിന്ന് അവയെ എളുപ്പം ക്ഷയിപ്പിക്കും.