കൊടുവള്ളി: കോഴിക്കോട് മോഷണം നടത്തിയ പ്രതികളെ പിടികൂടി. മീനങ്ങാടി കാക്കവയല്‍ പൂളംകൂന്ന് വീട്ടില്‍ പി.കെ റിബിഷാദ്(20), കിഴക്കോത്ത് മേനിക്കോട്ട് പുറായില്‍ എം.വി.വിബിന്‍ ലാല്‍(29) എന്നിവരെയാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുവള്ളി പോലീസ് എസ്.ഐ കെ.പ്രജീഷും സംഘവും പട്രോളിങ് നടത്തുന്നതിനിടെ കൊടുവള്ളി ബസ് സ്റ്റാന്റിലെ കടകള്‍ക്ക് പിന്നില്‍ സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ട ഇവര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
് ദേഹപരിശോദന നടത്തിയ ഇവരില്‍നിന്ന് ഒന്നര പവന്‍ വരുന്ന സ്വര്‍ണ മാലയും മൊബൈല്‍ ഫോണും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച കോഴിക്കോട് ടൗണിലെ ഹെഡ് പോസ്‌റ്റോഫീസ് പരിസരത്ത് നിന്നും കോട്ടയം അറുനൂറ്റിമംഗലം വേലിയങ്ങര വീട്ടില്‍ രാജീവ് പി ഉണ്ണിയുടെ ബാഗും പണവും സ്വര്‍ണ്ണ ചെയിനും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെട്ടവരാണ് ഇവരെന്ന് കണ്ടെത്തുകയും ചെയ്തു.പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു