Kerala kerala

വയനാട് ദുരന്തം : ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു

വയനാട് ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുവാന്‍ തിരുവനന്തപുരം കളക്ടറേറ്റ് ഗ്രൗണ്ട് ഫ്ളോറില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ദുരിതബാധിതര്‍ക്ക് സഹായമായി സാധനങ്ങള്‍ ഇതിനോടകം വാങ്ങിയവര്‍ കളക്ഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ എത്തിക്കാവുന്നതാണ്. പഴയ വസ്തുക്കള്‍ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങള്‍ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവില്‍ പുനരധിവാസത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടതാണ്. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കില്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറായ 1077 ല്‍ വിളിയ്ക്കാവുന്നതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!