Kerala News

ആലുവയിലേത് ദുഃഖകരമായ സംഭവം; എന്തിനും പൊലീസിനെ കുറ്റംപറയുന്നത് തെറ്റായ പ്രവണത; ഇ പി ജയരാജൻ

ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വളരെ ദുഃഖകരമാണെന്നും അതിനെ ആരും രാഷ്ട്രീയവൽക്കരിക്കരുതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ഇ പി ജയരാജൻ പറഞ്ഞു.
പൊലീസിന്റെ മനോവീര്യം തകർക്കാൻ മാത്രമേ അതു സഹായിക്കൂ. ആലുവ സംഭവത്തിൽ പൊലീസിന്റെ മുന്നിൽ ഈ പ്രശ്നം വരുന്നത് വൈകിട്ട് ഏഴു മണിക്കാണ്. ഏഴര മണിക്കാണ് പരാതി നൽകിയത്. ഒൻപതു മണിയായപ്പോഴേയ്ക്കും പൊലീസ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു.പ്രതിയെ ചോദ്യം ചെയ്തപ്പോൾ വ്യത്യസ്തമായ മൊഴികൾ നൽകി പൊലീസിനെ കബളിപ്പിക്കുന്ന, അന്വേഷണത്തെ തെറ്റായ വഴിയിലേക്കു തിരിച്ചുവിടുന്ന നിലപാടാണ് ഉണ്ടായത്. എന്നാൽ. പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. പിന്നീടാണ് മൃതദേഹം കണ്ടെത്തിയ വിവരം പുറത്തുവരുന്നത്. എല്ലാ രംഗങ്ങളിലും പൊലീസ് സജീവമായി പ്രവർത്തിച്ചെന്നും ജയരാജൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!