തൃശൂർ: തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. എംവിഐ സി.എസ്.ജോർജിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ഏജന്റാണ് ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത്. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ്, പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.