തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലെ 27 അന്തേവാസികള്‍ക്കും 6 കന്യാസ്ത്രീകള്‍ക്കും രണ്ടു ജോലിക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളില്‍ വളരെ പ്രായം ചെന്നവരും ഉള്‍പ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്.