കോഴിക്കോട് : കുന്ദമംഗലം പഞ്ചായത്തിലെ കൂടത്താലുമ്മൽ പൊയ്യ നെച്ചിപ്പൊയിൽ റോഡിലെ. കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും സ്വന്തം വീട് നഷ്ട്ടപെട്ട സുമയ്ക്കും കുടുംബത്തിനും താൽക്കാലിക വീടൊരുങ്ങി.യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാലിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലാണ് ഇടിഞ്ഞു പൊളിഞ്ഞു വീണ ഇവരുടെ കേടുപാടുകൾ തീർത്ത് താൽക്കാലികമായി വീടൊരുക്കിയത്.
വീട് തകർന്നതോടെ അസുഖ ബാധിതനായ ഭർത്താവിനെയും വിദ്യാർതിഥികളായ മകളെയും മകനെയും കൊണ്ട് അയൽ പക്കത്തുള്ള ബന്ധു വീട്ടിലാണ് ഇത്രയും ദിവസം ഈ കുടുംബം കഴിഞിരുന്നത്. ഇവരുടെ ദുരിത ജീവിതം ജനശബ്ദം നേരത്തെ വാർത്ത നൽകിയിരുന്നു. ഈ കഷ്ടപ്പാടുകൾ കണ്ട് ഒരുപറ്റം ചെറുപ്പക്കാർ മുന്നോട്ട് വന്നതിൽ ഏറെ സന്തോഷമുണ്ട്. ഇന്ന് താൽക്കാലികമായി അടച്ചുറപ്പുള്ള രീതിയിലേക്ക് ചുമര് പണിത് അടച്ചുറപ്പുള്ള വാതിലുകൾ വെച്ച് സമാധാനത്തോടെ വീട്ടിൽ കഴിയാൻ കുടുംബങ്ങൾക്ക് നിലവിൽ സാധിക്കും.
ഇനി സർക്കാർ ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് കുടുംബം. അതിനാവശ്യമായ അപേക്ഷകൾ നൽകി കഴിഞ്ഞു. കാത്തിരിക്കുകയാണ് ഇനി നല്ലൊരു വീടിനു വേണ്ടി