മലപ്പുറം: ചേലേമ്പ്ര പുല്ലിപ്പറമ്പില്‍ കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പാറയില്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാദിലിന്റെ മൃതദേഹം പുല്ലിപ്പുഴയില്‍ നിന്നാണ് ലഭിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടു കൂടി വീടിനു സമീപത്തെ അങ്ങാടിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് 11കാരന്‍ പുറത്തിറങ്ങിയത്. അഞ്ച് മണിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിക്കുന്നത്. ഇന്നലെ രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടര്‍ന്നു. സമീപപ്രദേശത്തെ തോട്ടിലും പുല്ലിപ്പുഴയിലും അടക്കം തിരച്ചില്‍ നടത്തി. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം പുല്ലിപ്പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.