തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തില്‍ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മകന്‍ വീടിന് തീയിട്ടു. പ്രാണരക്ഷാര്‍ത്ഥം അമ്മയിറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.
മാനസിക രോഗമുള്ള ആളാണ് തീവച്ച മകന്‍ ബിനുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടുദിവസം മുന്‍പ് ഇയാള്‍ അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചിരുന്നു. വീടിന് തീവെച്ചത് മദ്യലഹരിയിലാണെന്നാണ് പ്രാഥമിക നിഗമനം.