Kerala

അരിക്കൊമ്പന് കേരളത്തിൽ ചികിത്സ നൽകണമെന്ന് ഹർജി; സത്യസന്ധത സംശയിക്കുന്നു, സാബു എം ജേക്കബിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ജന ജീവിതത്തിന് ഭീഷണിയായതോടെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് കേരളത്തിൽ ചികിത്സ നൽകണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി പറഞ്ഞു.

അരികൊമ്പന് കേരളത്തിൽ സുരക്ഷയും ഒപ്പം നല്ല ചികിത്സയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് സാബു എം ജേക്കപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ഈ ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. മേഘമല വനത്തിൽ അരിക്കൊമ്പൻ സുരക്ഷിതൻ അല്ലെന്നാണോ ഹർജിക്കാരൻ പറയുന്നതെന്നും കോടതി ചോദിച്ചു. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. നിലവിൽ ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു.

ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് ഹർജിക്കാരൻ പെരുമാറുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി നേതാവിന് തമിഴ്നാട് വിഷയത്തിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. ജീവിതത്തിൽ എന്നെങ്കിലും ഒരു ഉൾക്കാട്ടിൽ പോയ അനുഭവം സാബുവിന് ഉണ്ടോയെന്നും കോടതി ആരാഞ്ഞു.

തമിഴ്നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി ഹർജിക്കാരനോട് നിർദ്ദേശിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകൻ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന താക്കീതും ഹർജി പരിഗണിക്കവേ ഹൈക്കോടതി സാബു എം ജേക്കപ്പിന് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!