കടമെടുപ്പ് പരിധി വെട്ടിക്കുറിച്ച നടപടിയിൽ പ്രതിപക്ഷം ബി ജെ പിക്ക് ഒപ്പമല്ലെന്നും മുഖ്യമന്ത്രിയുടെ അഭിപ്രായം വിചിത്രമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ കാര്യത്തിൽ പ്രതിപക്ഷം അഭിപ്രായം പറഞ്ഞിട്ടില്ലെന്നും കടമെടുപ്പ് പരിധി വെട്ടി കുറച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രിക്കും ധന മന്ത്രിക്കും അറിയില്ലെന്നും സംഭവത്തിൽ പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്കിയിരുനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചെല്ലും ചെലവും കൊടുത്ത് എത്ര പേരെ ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്. അതിലൊരാൾക്ക് ഒരു ഓട്ടോയെടുത്ത് ധനകാര്യ മന്ത്രാലയത്തിൽ പോയി അന്വേഷിച്ചുകൂടേ?’ വായ്പാപരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ലെന്ന് സതീശൻ വിമർശിച്ചു.
കെ ഫോണിന്റെ ഉദ്ഘാടനത്തിന് എന്തിനാണ് നാലര കോടി ചെലവാക്കുന്നത് ?’; സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും കുറവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന വിരുദ്ധമായ കാര്യമാണ്. സർക്കാർ വലിയ സാമ്പത്തിക പ്രസന്ധിയിലാണ്.വികസന പ്രവർത്തനങ്ങൾ തടസപ്പെട്ടു. കെ ഫോൺ ഉദ്‌ഘാടനം നേരത്തെ നടന്നതാണ്. ഫ്രീ ഇന്റർനെറ്റ് കണക്ഷൻ വെട്ടിക്കുറച്ചു. അഴിമതി ആരോപണം നടക്കുന്നയിടത്ത് സർക്കാർ തീയിടുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.