കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ 22-കാരൻ ഇര്‍ഫാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് വാര്‍ഡ് മൂന്നിലെ സെല്ലിനുള്ളിലെ ബാത്ത് റൂമിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്ന് ഇയാള്‍ പുറത്ത് കടന്നത്. ഇവിടെ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.ഇവിടെ നിന്ന് രക്ഷപ്പെട്ട് മലപ്പുറത്തേക്ക് പോകുന്ന വഴിയാണ് കോട്ടയ്ക്കലില്‍ നിന്ന് അപകടമുണ്ടായത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് മരണ പെടുകയായിരുന്നു.നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.