മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അടക്കം താരങ്ങള്‍ ഒരുപാടുള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര പൊന്നുരുന്നി എൽപി സ്കൂളിലെത്തിയാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും.വോട്ട് ചെയ്തത്.തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നടൻ മമ്മൂട്ടി ആവശ്യപ്പെട്ടു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിനോട് കുശലം പറഞ്ഞ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.’നല്ലൊരാളെ തെരഞ്ഞെടുക്കണം, നല്ലൊരാള്‍ വരണമെന്നാണ് ആഗ്രഹമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. നല്ല വികസനങ്ങള്‍ ഉണ്ടാവുന്ന തരത്തിലുള്ള ഒരു എം.എല്‍.എ ആകണം. ഈ മണ്ഡലത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ചെയ്യാന്‍ സാധിക്കും” ഹരിശ്രീ അശോകന്‍ പറഞ്ഞു. അര്‍ജുന്‍ അശോകന്‍ വോട്ട് ചെയ്യാനെത്തിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നും ഷൂട്ടിലാണെന്നുമായിരുന്നു നടന്‍റെ മറുപടി.നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൃത്യമായ തീരുമാനത്തോടെയാണ് എല്ലാ വര്‍ഷവും വോട്ട് ചെയ്യാനെത്തുന്നതെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു.കനത്ത പോളിംഗാണ് തൃക്കാക്കരയിൽ നടക്കുന്നത്. ആദ്യ 4 മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം മുപ്പത് കഴിഞ്ഞു.
പോളിംഗ് 30 % കഴിഞ്ഞു,വോട്ട് ചെയ്ത് താരങ്ങൾ,എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മമ്മൂട്ടി

