International

പുകച്ചു കളയേണ്ടതല്ല ജീവിതം ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മേയ് 31നു ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. പുകയില ഉൽപ്പന്നങ്ങൾ ലോകത്ത്‌ വൻകിട കുത്തക കമ്പനികളുടെ വമ്പിച്ച വരുമാന മാർഗ്ഗമാണ്‌. കോടിക്കണക്കിന്‌ ഡോളറിന്റെ ഇടപാടുകളാണ്‌ പുകയിലയും പുകയില ഉൽപ്പന്നങ്ങൾ വഴിയും നടക്കുന്നത്‌.

പുകയിലയുടെ പുക ശ്വസിക്കുന്നവർക്കും വലിക്കുന്നവരേക്കാൾ കൂടുതലായി രോഗം വരുത്തിവയ്ക്കുന്നു. ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നു എന്നാണ് കണക്കുകൾ. പുകയില ഉപയോഗത്തിന്റെ ഭാഗമായി അർബുദ രോഗ മുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു. ഞരമ്പ് രോഗങ്ങൾക്ക് ഇട നൽകുന്നു.ഇങ്ങനെ നിരവധിയാണ് ദൂഷ്യഫലങ്ങൾ. സ്വയം അപകടം ശരീരത്തിലേക്ക് വലിച്ചു കയറ്റാതിരിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!