കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്‌സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ തീ അണച്ചു. ഷോപ്പിങ് കോംപ്ലക്‌സിലെ മൂന്നു കടകളിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.