bussines

സ്വർണ വില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,980 ഡോളറിലേക്ക് വില ഉയർന്നു. മാർച്ച് ഒന്നിന് പവന് 41280 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ പവന് 2,720 രൂപയുടെ വർധന. മാർച്ച് 18,19 തിയതികളിൽ തുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. പവന് 44,240 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു.

യുഎസ് ബാങ്ക് തക‍ർച്ചയുടെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം ഇപ്പോൾ വീണ്ടും കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ്. യുഎസ് ഫെഡ് റിസർവിൻെറ പലിശ നിരക്ക് വർധനയും സ്വ‍ണം തിളങ്ങാൻ കാരണമായി. താൽക്കാലികമായി വരും ദിവസങ്ങളിൽ വില ഇടിഞ്ഞാലും ഈ വർഷം വില ഉയരുമെന്ന് ഈ രംഗത്തെ വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

യുഎസിലെ വർദ്ധിച്ചുവരുന്ന ബാങ്ക് പ്രതിസന്ധി കാരണം ഡോളർ സൂചിക ഇടിയാൻ കാരണമായി. ഇത് ഇക്വിറ്റി, ട്രഷറി യീൽഡ്, ബോണ്ട്, മറ്റ് ആസ്തികൾ എന്നിവയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇതാണ് സ്വർണത്തിന് പെട്ടെന്ന് നേട്ടമായതെന്നാണ് സൂചന. മാർച്ച് ഒൻപതിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില. ഒരു പവൻ സ്വർണത്തിന് 40,720 രൂപയായിരുന്നു വില.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

bussines News

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ 79 കടന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം
bussines News

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ബ്ലൂംബെര്‍ഗ് സര്‍വേ ഫലം

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പഠനം. പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നതിനാല്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നു. ലോകത്തിലെ
error: Protected Content !!