ന്യൂഡൽഹി: കൊതുക് തിരിയിൽ നിന്ന് കിടക്കയിലേക്ക് തീപടർന്ന് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു.നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒരാൾ പ്രാഥമികശു ശ്രൂഷയ്ക്കു ശേഷം ആശുപത്രി വിട്ടു.
രാത്രിയിൽ കത്തിച്ചുവച്ച കൊതുക് തിരി എപ്പോഴോ കിടക്കയിലേക്ക് മറിയുകയായിരുന്നു. കിടക്കയിൽ തീ പടർന്നതോടെ പുകയും ഉയർന്നു. കാർബൺ മോണോക്സൈഡ് വാതകവും പുകയും ശ്വസിച്ച് വീട്ടുകാർ അബോധാവസ്ഥയിലാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ ജോയ് തിർകെ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.