രാഹുലിനെതിരായ അപകീർത്തിക്കേസിൽ ഉത്തരവ് പുറപ്പെടുവിച്ച സൂറത്ത് കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എച്ച്.എച്ച്.വർമയെ ജില്ലാ ജഡ്ജിയാക്കുന്നതിനു മുന്നോടിയായുള്ള സിലക്ട് ലിസ്റ്റ് പുറത്തുവന്നത് ചർച്ചയായി.സർവീസിലുള്ള സീനിയർ സിവിൽ ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതുമായി ബന്ധപ്പെട്ട പട്ടികയാണിത്.
ഈ മാസം 23നാണ് രാഹുൽ ഗാന്ധിക്കെതിരായ ഉത്തരവ് പുറത്തുവന്നത്. ഈ മാസം 23നാണ് രാഹുൽ ഗാന്ധിക്കെതിരായ ഉത്തരവ് പുറത്തുവന്നത്. ഇതിനു രണ്ടാഴ്ച മുൻപത്തേതാണു പട്ടിക. 68 പേരുടെ പട്ടികയിൽ 58–ാം പേരുകാരനായ വർമയ്ക്ക് 200 ൽ 127 മാർക്കുണ്ട്. അന്തിമ നിയമനവിജ്ഞാപനമായിട്ടില്ലെങ്കിലും വൈകാതെ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ഉണ്ടാകുമെന്നാണു സൂചന. രാഹുലിനെതിരായ ഉത്തരവിനുള്ള പാരിതോഷികമാണ് ഇതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.