National News

പ്രധാന മന്ത്രിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ;എട്ട് പേർ അറസ്റ്റിൽ

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തിൽ പോസ്റ്റർ. മോദി ഹഠാവോ ദേശ് ബച്ചാവോ’ എന്നെഴുതിയ പോസ്റ്ററുകൾ അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. അതേ സമയം പോസ്റ്റർ പതിച്ച എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആം ആദ്മി പാർട്ടി നരേന്ദ്ര മോദിക്കെതിരെ രാജ്യ വ്യാപകമായി പോസ്റ്റർപ്രചരണം ആരംഭിച്ചതിന് തൊട്ടു പിന്നാലെ ആണ് അറസ്റ്റ്.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

എഎപിയുടെ “മോദി ഹഠാവോ, ദേശ് ബച്ചാവോ” കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!