2022 ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശം സമർപ്പിക്കാം
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ‘കേരള പുരസ്‌കാരങ്ങൾ’ എന്ന പേരിൽ പരമോന്നത പുരസ്‌കാരം നൽകുന്നതിനായി നാമനിർദേശം ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പുരസ്‌കാരം നൽകുന്നത്.
2022 ലെ കേരള പിറവി ദിനത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. നാമനിർദേശങ്ങൾ ഓൺലൈനായി ഏപ്രിൽ ഒന്നു മുതൽ സമർപ്പിക്കാം. അവസാന തീയതി ജൂൺ 30. കേരള പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ ഓൺലൈനായി www.keralapuraskaram.kerala.gov.in മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല.
കേരള പുരസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും www.keralapuraskaram.kerala.gov.in ൽ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.
നാമനിർദേശവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്: 0471-2518531, 0471-2518223. സാങ്കേതിക സഹായങ്ങൾക്ക്: 0471-2525444, 0471-2525430.
നാടൻ കലാ പരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു
കേരള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഫോക്‌ലോർ വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാപരിശീലന പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു.
സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്കിന് അംഗീകൃത സർവകലാശാല ബിരുദം/ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം വേണം. സ്വീപ്പർ തസ്തികയിലേക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള അറിവ് ഉണ്ടാവണം. കരു, മരം, തുടി, പാട്ട് എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് നാടൻപാട്ട് അധ്യാപക തസ്തികയിൽ മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പടയണി അധ്യാപക തസ്തികയിൽ പടയണി (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ട്രൈബൽ ക്രാഫ്റ്റ് അധ്യാപക തസ്തികയിൽ മുള, ഈറ, പനമ്പ് തുടങ്ങിയ വംശീയ കരകൗശല മാധ്യമങ്ങളിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച് വൈദഗ്ദ്ധ്യം ഉള്ളവരും ഫോക്‌ലോർ അക്കാദമി അവാർഡ് നൽകിയ വ്യക്തികൾ, ട്രൈബൽ ക്രാഫ്റ്റ്, ആർട്ടിസാൻ അതത് ട്രൈബൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ ആശാൻമാർ എന്നിവർക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ള കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷ, ബയോ-ഡാറ്റ എന്നിവ ഏപ്രിൽ അഞ്ചിനകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ സമർപ്പിക്കണം. keralafolkloreacademy@gmail.com ലും അപേക്ഷ അയയ്ക്കാം.
അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാൻ അദാലത്ത്
കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെന്ന വ്യവസ്ഥയിൽ 500 രൂപ രാജി ഫീസും (അദാലത്തിലേക്ക് വേണ്ടി മാത്രം) പരമാവധി ആറ് ക്വാർട്ടറിന്റെ അധിക ഫീസും മുദ്ര ഫീസും അടച്ച് മുദ്ര പതിപ്പിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കും. അദാലത്തിൽ പങ്കെടുക്കുന്നതിന് അതത് ലീഗൽ മെട്രോളജി ഓഫീസിൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാം.
ടെലിഫോൺ നമ്പർ മാറ്റം
രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറലിന്റെ കാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്നതിനായി പുതിയ ടെലിഫോൺ നമ്പറുകൾ നിലവിൽ വന്നു. വിശദാംശം https://keralaregistration.gov.in/ ൽ ലഭ്യമാണ്. പുതിയ നമ്പറുകൾ: ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ പരാതികൾ: 0471 2703423/22/21, പാർട്ട്ണർഷിപ്പ് ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ: 0471 2703450/51/52/53/54, ചിട്ടി: 0471 2703482/83, രജിസ്‌ട്രേഷൻ ചട്ടങ്ങൾ, അണ്ടർവാല്വേഷൻ, ഇന്റേണൽ ഓഡിറ്റ്: 0471 2703430/33/38, ജനറൽ എൻക്വയറി: 0471 2703400.

