പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനായി റോഡ് ഷോ നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
സംസ്ഥാനത്ത് ഒട്ടനവധി താമരകള്‍ വിരിയുമെന്നും വോട്ട് ശതമാനം വര്‍ധിപ്പിക്കാനല്ല സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഇത്തവണത്തെ മത്സരമെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കെ.സുരേന്ദ്രന്‍ പരിഹസിച്ചു.
കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാര്‍ട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രന്‍ വിജയിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടം കൂടാതെ വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം കെ.സുരേന്ദ്രന്‍ റോഡ് ഷോകളില്‍ പങ്കെടുത്തു.