പി.ടി.എ.റഹീമിൻ്റെ രണ്ടാം ഘട്ട പര്യടനത്തിന് സമാപനം
കുന്ദമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.ടി.എ റഹീമിന്റെ രണ്ടാം ഘട്ട മണ്ഡല പര്യടനം സമാപിച്ചു.
വെള്ളിപറമ്പ് അഞ്ചാംമൈലിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പെരുവയലിൽ സമാപിച്ചു. സമാപന പൊതുയോഗം സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി അംഗവും എം.പിയുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൻ മനോജ് കുമാർ, കെ.എം ജയപ്രകാശൻ, എൻ ഗണേശൻ, എ.സി അജയ്, പി.കെ ഷമീം സംസാരിച്ചു. പി.കെ പ്രേമനാഥ്, ഇ.വിനോദ് കുമാർ ചൂലൂർ നാരായണൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

