രാജ്യം ലോക്ഡൗണില്‍ ആയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവില്‍ നടപടി ആരംഭിച്ചു.
വൈത്തിരിയില്‍ ലിസ്റ്റിലുള്ള മൂന്നു പേരില്‍ രണ്ടുപേരെയും കോഴിക്കോട് ലിസ്റ്റില്‍ പതിനാല് പേരാണുള്ളത് ഇതില്‍ ആറു പേരെയും റിലീസ് ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആറുപേരെയാണ് റിലീസ് ചെയ്തത്.
മഞ്ചേരി സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാര്‍ 17 പേരുണ്ട്. ഇവരുടെ ബന്ധുക്കള്‍ എത്തിയാല്‍ ഇവരെ റിലീസ് ചെയ്യും.പൂജപ്പുര 17 ഉം കണ്ണൂര്‍ 5ഉം പേരെയും റിലീസ് ചെയ്യും. ഇത്തരത്തില്‍ എല്ലാ ജയിലുകളില്‍ നിന്നും റിമാന്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നുണ്ട്.
അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് കോടതി ഉത്തരവ് അനുസരിച്ച് അര്‍ഹരായ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചുമതല.പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുന്നത്.
പ്രതികള്‍ ജാമ്യം ലഭിച്ച് താമസ സ്ഥലത്ത് എത്തിയാല്‍ ഉടന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജാമ്യത്തിലിറങ്ങുന്നവര്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട.

