തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി മരണപ്പെട്ടത് വോവിഡ് 19 ന്റെ സാമൂഹ്യവ്യാപനമല്ലെന്ന് ആരോഗ്യമന്ത്രി. കേരളത്തില്‍ കൊറോണ സമൂഹ്യവ്യാപന സാധ്യത നിലവിലില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പോത്തന്‍കോട് സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ അനുബന്ധരോഗങ്ങള്‍ ഉള്ളതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നത്
ഇയാള്‍ ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇപ്പോഴും പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അതിനാല്‍ നേരിട്ട് ചോദിച്ച് മനസിലാക്കാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ മൂന്നാം തിയിതി മുതല്‍ 23ാം തിയതി വരെയുള്ള ദിവസങ്ങളില്‍ മരണാനന്തര ചടങ്ങ്, വിവാഹം, സ്‌കൂള്‍ പിടിഎ യോഗം, ബാങ്ക് ചിട്ടി ലേലം, ജുമാനമസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ നാട്ടിലെ ഒരു കടയില്‍ പോയി ഇയാള്‍ ഇരിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.
കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിൽ അംഗമാവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

