Kerala

കടലിൻ്റെ മക്കളായി കോഴിക്കോട് കടപ്പുറത്ത് സ്വപ്നം കെട്ടിപ്പടുത്തവർ

കടലുമായി ചേർന്ന ജീവിതത്തിൽ നിന്ന് തന്നെ തൊഴിലും സ്വപ്നവും കണ്ടെത്തിയ യുവസംരംഭകരുടെ വിജയകഥയാണ് കോഴിക്കോട് കടപ്പുറത്ത് ഇന്ന് ശ്രദ്ധ നേടുന്നത്. വെറും 27-ാം വയസ്സിൽ സ്വന്തമായി ബോട്ട് ടൂറിസം രംഗത്ത് സ്വന്തം ഇടം കണ്ടെത്തിയ അനന്തുവും , വിപിൻദാസുംടൂറിസം മേഖലയിലേക്ക് കടന്നത്.

ബോട്ടിന്റെ മെക്കാനിക്കൽ വർക്ക് അഭ്യസിച്ചതിനുശേഷമാണ് അനന്തു സ്വന്തമായി ബോട്ട് സർവീസ് രംഗത്തേക്ക് കടന്നുവരുന്നത്. 11 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് നിലവിലുള്ളത്. സുരക്ഷയും സൗകര്യവുംനോക്കിയാണ് ബോട്ട് സർവീസ് നടത്തുന്നത്‌ അനന്തു പറയുന്നു. ഡിഫൻസ് ബോട്ടുകളുടെ വർക്ക് ഏറ്റെടുത്ത് നടത്തുന്ന ഒരു കമ്പനിയിൽ വർക്കറായും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് അനന്തു. ജീവിത ലക്ഷ്യമായും തൊഴിലായും മാററുകയായിരുന്നു ഇരുവരും.

കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് കടപ്പുറത്ത് ബോട്ട് സർവീസ് വിജയകരമായി നടത്തിവരികയാണ്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ സർവീസ് ആരംഭിക്കും. മറ്റ് ദിവസങ്ങളിൽ രാവിലെ 9 മണി മുതലാണ് ബോട്ട് സർവീസ്. മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഒരാൾക്ക് 250 രൂപയാണ് നിരക്ക്.

10 പേരടങ്ങുന്ന ടീമാണ് അനന്തുവിന്റെയും,വിപിൻദാസിന്റെയും ബോട്ട് സർവീസിന് പിന്തുണയായി കൂടെയുണ്ട് ഒരു ദിവസത്തിൽ ശരാശരി 200 ഓളം പേർ ബോട്ട് യാത്രയ്ക്കായി എത്തുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കുന്നു കോഴിക്കോട് കടപ്പുറത്തിന് വലിയ ടൂറിസം സാധ്യതകളുണ്ടെന്നും, വിനോദസഞ്ചാര രംഗത്ത് കൂടുതൽ പ്രോത്സാഹനം ലഭിക്കുന്ന കേന്ദ്രമായി കോഴിക്കോട് മാറിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെടുന്നു.

ഇതിനൊപ്പം ബോട്ട് സർവീസ് രംഗത്ത്അനന്തുവിന് മിഥുന്‍ പാർട്ണറായി ചേരുന്നതോടെ സംരംഭം കൂടുതൽ വിപുലീകരിക്കാനും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ്. കടലിന്റെ മക്കളായി വളർന്നവർക്ക് കടൽ വെറും ഉപജീവനമാത്രമല്ല, സ്വപ്നവും സാധ്യതയുമാണ് — അതിന് മികച്ച ഉദാഹരണമായി മാറുകയാണ് ഈ സംഘത്തിന്റെയും ഈ സംരംഭം. അടുത്ത ദിവസങ്ങളിൽ കൂടുതൽ ടൂറിസം പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവസംരംഭകർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!