ബാലരാമപുരം ആറാലുംമൂട് ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരനെ കോഫി ഹൗസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര, വ്ളാങ്ങാമുറി സ്വദേശി ലാല്‍ സിംഗ് (50) ആണ് മരിച്ചത്. കോഫി ഹൗസിലെ ജീവനക്കാരുടെ വിശ്രമമുറിയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാതെ കോഫി ഹൗസിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്ന മുറിയില്‍ ഉറങ്ങുകയായിരുന്നു.
രാവിലെ നാലര മണിക്ക് ജീവനക്കാരെത്തിയിട്ടും ലാല്‍ സിംഗിനെ കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിശ്രമ മുറിയില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.