Kerala News

അടൂര്‍ പറയുന്നത് കള്ളമെന്ന് ശുചീകരണത്തൊഴിലാളികള്‍;സർക്കാർ ആരോടും ഒഴിഞ്ഞുപോകാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദത്തിൽ ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍,ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്.. ഞങ്ങളെ കൊണ്ട് സ്‌ക്രബ്ബര്‍ ഉപയോഗിച്ച് കക്കൂസ് വൃത്തിയാക്കിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിയാക്കി അവര്‍ക്ക് പറയാന്‍ പറ്റുമോ?’. ജീവനക്കാര്‍ ചോദിച്ചു.വിവാദങ്ങള്‍ക്ക് പിന്നാലെ തങ്ങളെ വേട്ടയാടുകയാണ്. കഴിഞ്ഞ മാസം ശമ്പളത്തില്‍ 2000 രൂപ വെട്ടിക്കുറച്ചു. ഈ മാസം ശമ്പളമില്ലെന്ന് അറിയിപ്പ് കിട്ടിയതായും തൊഴിലാളികള്‍ പറഞ്ഞു.ശുചീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം തെറ്റാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാളികള്‍. അഞ്ച് ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളും മൂന്ന് പേര്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ മൂന്ന് പേര്‍ വിധവകളാണെന്നും വനിതാ തൊഴിലാളികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം അടൂരിന്‍റേത് പ്രതിഷേധരാജിയെങ്കിൽ അതിനുള്ള കാരണം കാണുന്നില്ല.അടൂരിന്‍റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത്.വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ട്.അടൂർ പറഞ്ഞവയിൽ കഴമ്പുണ്ടെങ്കിൽ അന്വേഷിക്കും .വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയടക്കമുള്ളവരുടെ നേതൃത്വത്തിൽ നിയോഗിച്ച കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിലപാട് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന് അനുയോജ്യരെയാണ് ചുമതല ഏൽപ്പിച്ചതെന്നും വിദ്യാർഥികളുടെ സമരം തുടങ്ങിയ അന്ന് മുതൽ സർക്കാർ ഇടപെട്ടത് വസ്തുനിഷ്ഠമായാണെന്നും മന്ത്രി പറഞ്ഞു.സർക്കാർ ആരോടും ഒഴിഞ്ഞ് പോകാൻ ന്ർദ്ദേശിച്ചിട്ടില്ല.അടൂർ കേരളത്തിന്‍റെ അഭിമാനമാണ്.സെൻസിറ്റീവായ വിഷയത്തിൽ അവധാനതയോടെ മാത്രമെ ഇടപെടാവു എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു.വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പുകൾ ആരേയും താഴ്ത്തിക്കെട്ടാനായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!