National

സാധാരണ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റും; ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സാധാരണ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതായിരിക്കും ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ബജറ്റ് ലോകത്തിന് പ്രതീക്ഷയേകുന്നതായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രതികരണം.

‘ആദ്യം ഇന്ത്യ, ആദ്യം പൗരന്മാർ എന്നതാണ് ഈ സർക്കാരിൻറെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് നല്ല വാക്കുകൾ ആണ് കേൾക്കുന്നതെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്നത് പുതിയ ഉന്മേഷത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമു ഇത് ആദ്യമായാണ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. രാഷ്ട്രപതിയുടെ പ്രസംഗം ഇന്ത്യൻ ഭരണഘടനയുടെ അഭിമാനമാണെന്നും സ്ത്രീകളെയും ഗോത്ര പാരമ്പര്യങ്ങളെയും ബഹുമാനിക്കാനുള്ള അവസരമാണിതെന്നും മോദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!