കോൺഗ്രസ് നേതാക്കൾ ഹൈദരലി തങ്ങളെ സന്ദർശിച്ചതിന് വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവന് മറുപടിയുമായി ഉമ്മൻചാണ്ടി.പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു . സന്ദർശനത്തെ സിപിഎം സങ്കുചിത രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
എ വിജയരാഘവന് പാണക്കാട് പോകാൻ കഴിയാത്തതിന്റെ നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പോലെയാണ് വിജയരാഘവന്റെ പരിഭവം. ബാബരി മസ്ജിദ് തകർത്ത അവസരത്തിൽ കേരളത്തെ രക്ഷിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്- ഉമ്മൻചാണ്ടി ഓർമിപ്പിച്ചു.

