Kerala News

ഹജ്ജ് ഹൌസിൽ സ്ഥിരം പരിശീലന കേന്ദ്രമൊരുക്കും – ഡോ.കെ.ടി.ജലീൽ

കേരളത്തിലെ മദ്രസ അധ്യാപകർക്ക് കരിപ്പൂരിലെ ഹജ്ജ് ഹൌസ് കേന്ദ്രീകരിച്ച് സ്ഥിരം പരിശീലനത്തിന് സൌകര്യമൊരുക്കുമെന് ഉന്നത വിദ്യഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ പ്രസ്ഥാവിച്ചു. കലയുടെ മാതൃകയിൽ ഒരു പരിശീലന കേന്ദ്രമാക്കി ഹജ്ജ് ഹൌസിനെ മാറ്റും. കാലിക പ്രധാനമായ വിഷയങ്ങളില് ഒരാഴ്ച നീണ്ടു നില്ക്കുന്ന റസിഡൻഷ്യൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്ഡ് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തുളള 27814 മദ്രസകളിലെ 175000 മദ്രസ അധ്യാകർക്ക് പരീശീലനം നടത്തുന്നതിനായി തെരഞ്ഞടുക്കപ്പെട്ട 110 പേർക്ക് നടത്തുന്ന പരിശീലനപരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസ അധ്യാപകർക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന് മുഖേന നല്കുന്ന പലിശ രഹിത ഭവന വായ്പക്കുളള ഗുണഭോക്താക്കളെ മദ്രസ അധ്യാപക ക്ഷേമനിധി നേരിട്ടായിരിക്കും തിരഞ്ഞെടുക്കുക. അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ്, ബോർഡ് ധനകാര്യ കോർപ്പറേഷന് കൈമാറും. കേരള സർക്കാരിന്റ സദ്സേവന പുരസ്ക്കാരം കരസ്ഥമാക്കിയ മദ്രസ അധ്യാപക ക്ഷേമനിധി ജീവനക്കാരന് രഞ്ജിത്ത്.കെ.വിക്ക് ചടങ്ങില് വെച്ച് മന്ത്രി ഉപഹാരം നല്കി. ഡോ.സലാം ഓമശ്ശേരി രചിച്ച കുട്ടികള് – മനശാസ്ത്ര പരിഹാരം എന്ന പുസ്തകം ചടങ്ങില് വെച്ച് മന്ത്രി പ്രകാശനം ചെയ്തു. കോഴിക്കോട് കാലിക്കററ് ടവർ ഹോട്ടലില് നടന്ന ചടങ്ങില് ചെയർമാന് .എം.പി.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രെഫ.എ.കെ.അബ്ദുല് ഹമീദ്, നാസർ ഫൈസി കൂടത്തായി, മുത്തുക്കോയ തങ്ങൾ, മുജീബ് മദനി ഒട്ടുമ്മൽ, അബൂബക്കർ ഫാറൂഖി നന്മണ്ട, ഡോ.ഐ.പി.അബ്ദുൽ സലാം, അഷ്റഫ് ബാഖവി, ഇ.യാക്കൂബ് ഫൈസി എന്നിവര് ആശംസകള് നേർന്നു. ബോർഡ് ഡയറക്ടർമാരായ പി.കെ.മുഹമ്മദ് ഹാജി, സിദ്ദീഖ് മൗലവി അയിലക്കാട്, എ.കമറുദ്ദീന് മൗലവി, ഹാരിസ് ബാഫഖി തങ്ങൾ, ഒ.പി.ഐ.കോയ, ഒ.ഒ.ഷംസു, പി.സി.സഫിയ ടീച്ചർ എന്നിവർ പങ്കെടുത്തു. പൊഫസർ മുഹമ്മദ് ഷരീഫ്, ഡോ.എം.എ.മുസ്തഫ, മുഹമ്മദ് അഫ്സല് എന്നിവർ ക്ലാസെടുത്തു.

ഉമ്മർ ഫൈസി മുക്കം സ്വാഗതവും, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.എം.ഹമീദ് നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!