പത്തനംതിട്ട കല്ലൂപ്പാറ പടുതോട്ടിൽ മോക്ക് ഡ്രില്ലിനിടയിൽ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക്ക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ബീനകുമാരി പറഞ്ഞു.മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയില്‍ മുങ്ങികിടന്നതായി പരാതിയില്‍ പറയുന്നു. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.അപകടത്തിൽ യുവാവ് മരിക്കാനിടയായ സാഹചര്യത്തിൽ വിവിധ വകുപ്പുകൾക്ക് ഗുരുതരമായ വീഴ്ച ഉണ്ടായതായി ആരോപണമുണ്ട്. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യമുള്ളപ്പോഴായിരുന്നു അപകടം. രക്ഷാപ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു. ബിനുവിനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയോചിതമായിരുന്നില്ലെന്നാണ് കൂടെയുണ്ടായിരുന്നവർ ആരോപിക്കുന്നത്.
മോക്ക്ഡ്രില്ലിനിടെ യുവാവിന്റെ മരണം;മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

