Kerala News

മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും;പ്രശംസിച്ച് സന്ദീപ് വാര്യര്‍

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം സിനിമയെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്.ശബരിമല പോയ അനുഭൂതി ചിത്രം സമ്മാനിച്ചുവെന്നും കുടുംബ സമേതം തന്നെ സിനിമ കാണണമെന്നും സന്ദീപ് വാര്യർ കുറിക്കുന്നു. “സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും. മറ്റൊന്നും പറയാനില്ല. ശബരിമല പോയ അനുഭൂതി. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങൾ. കാണണം കുടുംബ സമേതം”, എന്നായിരുന്നു സന്ദീപിന്റെ വാക്കുകൾ. മനോഹരമായ ഒരു ചിത്രമാകും മാളികപ്പുറമെന്നും അയ്യപ്പ ഭക്തർക്ക് രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്നും അതിന് താൻ ഗ്യാരന്‍റിയാണെന്നും ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!