ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ. തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ചത് യാദൃശ്ചികമാണ് ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആലപ്പുഴയിൽ പറഞ്ഞു.ഷാജറിന്റെ ഉത്ഘാടനപ്രസംഗത്തിന് ശേഷം, ജില്ലാ കേരളോത്സവത്തിൽ ഉൾപ്പെടെ സമ്മാനം കിട്ടിയിട്ടുള്ള ആളുകളെ അനുമോദിക്കേണ്ടതുണ്ടെന്ന് സംഘാടകർ പറഞ്ഞപ്പോൾ ഷാജർ സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ക്രിക്കറ്റ് മത്സരത്തിൽ സമ്മാനം ലഭിച്ച ക്ലബ്ബിന്റെ ടീമംഗങ്ങൾ എന്ന നിലയിൽ ആകാശ് തില്ലങ്കേരിവന്നത്. അത് വളരെയാദൃച്ഛികമായി സംഭവിച്ചതാണ്’, സനോജ് പറഞ്ഞു.ഡിവൈഎഫ്‌ഐ നേതാക്കളുടെ ലഹരി ഉപയോഗ വിഷയത്തിലും വി കെ സനോജ് പ്രതികരിച്ചു.ഡിവൈഎഫ്ഐ നേതാക്കളുടെ ലഹരി ഉപയോഗം നിഷേധിക്കുന്നില്ല തെറ്റായ വലതുപക്ഷ പ്രവണതകളിൽ അവരും പെട്ടുപോയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല. അവരും സമൂഹത്തിന്‍റെ ഭാഗമാണ്. അത്തരക്കാരോട് വിട്ടുവീഴ്ച ഇല്ല. തിരുത്തുന്നില്ലെങ്കിൽ തള്ളും. സംഘടന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് പിന്തുണ നല്‍കും. ഡിവൈഎഫ്ഐ വിദ്യാർത്ഥികൾക്കൊപ്പമാണ്. നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും വി കെ സനോജ് പറഞ്ഞു.