കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായ ആക്രമണം.മെഡിക്കൽ കോളേജിലെ ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു.ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നു