കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ല,മകന്റെ വിവാഹം ക്ഷണിക്കുന്നതിന് ദില്ലിയില്‍ ആയതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ യുഡിഎഫ് യോഗത്തിലും രമേശ് ചെന്നത്തല പങ്കെടുത്തിരുന്നില്ല.ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന് എത്താത്തതെന്നാണ് ലഭിക്കുന്ന വിവരം.സംസ്ഥാന സർക്കാരിനെതിരായ തുടർ സമരപരിപാടികൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.യോഗത്തില്‍ ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസ് പ്രതിനിധികളായി കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമാണ് പങ്കെടുക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണവും ഇതേത്തുടര്‍ന്ന് കെ സുധാകരന് നടത്തിയ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയാകും. പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇ പി ജയരാജൻ ഉൾപ്പെട്ട റിസോർട്ട് വിവാദത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും യോഗം ഇന്ന് തീരുമാനമെടുക്കും