Kerala News

കെ മുരളീധരന്റെ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലം;ശക്തനായി വന്ന് തോറ്റതിന്റെ വിഷമം,കെ മുരളീധരന്‍ എംപിക്ക് ശിവൻകുട്ടിയുടെ മറുപടി

മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപിക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി.കെ മുരളീധരന്റെ പരാമര്‍ശം പരാജയത്തെ തുടര്‍ന്നുള്ള അസൂയ മൂലമാണെന്ന് മന്ത്രി പറഞ്ഞു.ശക്തനായി വന്ന് ശക്തനായി തോറ്റത്തിന്റെ വിഷമമാണ് മുരളീധരനെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ രംഗത്തെത്തിയത്.സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചെന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ പരിഹാസം. മേയറുടെ നടപടി വിവരമില്ലാത്തതുകൊണ്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ചട്ടങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സിപിഐമ്മില്‍ ബുദ്ധിയുള്ള ആരുമില്ലേയെന്നും കെ മുരളീധരന്‍ ചോദിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!