കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ആയിരുന്നു ടോവിനോ തോമസ് വർക്കൗട്ടിനിടെ വായുവിലേക്ക് ഉയർന്നു കുതിക്കുന്നത്. എന്നാൽ ഇപ്പോൾ ഉയരത്തിൽ പൊന്തിപ്പറക്കാൻ മിന്നൽ മുരളിക്ക് മാത്രമല്ല, ശ്രമിച്ചാൽ മറ്റുള്ളവർക്കും സാധിക്കും എന്ന് കാണിച്ച് തരികയാണ് സുരാജ് വെഞ്ഞാറമൂട്. ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത വീഡിയോക്ക് . തൊട്ടുപിന്നാലെയാണ് അതുപോലെ ഉയരുന്ന തന്റെ ചിത്രം സൂരജ് പോസ്റ്റ് ചെയ്തത് . ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്ഷൻ നൽകിയ ശേഷം ടൊവിനോ, മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. ഒപ്പം #flying #minnalmurali #challenge എന്നീ ഹാഷ്ടാഗുകളുമുണ്ട്.
ചലഞ്ച് സ്വീകരിച്ചിരിക്കുന്നു’പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്’

