information Kerala News

അറിയിപ്പുകള്‍

5 questions to ask before making an announcement on a big news day - PR  Daily

സ്‌കോള്‍ കേരള: ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസ്

സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 2019-2021 ബാച്ചിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ലാസ് കോവിഡ് മാനദണ്ഡ പ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിച്ച് ജനുവരി 9, 16 തിയതികളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

പി.എന്‍.എക്സ്. 4533/2020

എല്‍.ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍ നിയമനം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം മേഖലാ ഓഫീസില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയില്‍ (ശമ്പള സ്‌കെയില്‍ 19,000-43,600) അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം-695036 എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം.
പി.എന്‍.എക്സ്. 4534/2020

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് : ജനുവരി 11 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്റ്റൈപന്റിന് ജനുവരി 11 വരെ അപേക്ഷിക്കാം. കേരളത്തില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.
ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/ എന്‍ജിനിയറിങ് കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാനാവുക. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത് (ബി.പി.എല്‍ കാര്‍ക്ക് മുന്‍ഗണന). അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0471-2300524.
പി.എന്‍.എക്സ്. 4535/2020

ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് അധ്യാപക ഒഴിവ്
തിരുവനന്തപുരം കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു താല്‍ക്കാലിക അധ്യാപകന്റെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. വിശദവിവരങ്ങള്‍ക്ക്: www.gwptctvpm.org.
പി.എന്‍.എക്സ്. 4536/2020

സ്‌കോള്‍ കേരള: ഡിസിഎ കോഴ്സ് പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട് സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് ആറാം ബാച്ച് രജിസ്ട്രേഷന്‍ തീയതി പിഴകൂടാതെ ജനുവരി 15വരെയും 60 രൂപ പിഴയോടെ ജനുവരി 22വരെയും നീട്ടി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!