
ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് അമേരിക്കയിലും റിപ്പോര്‍ട്ടു ചെയ്തു. കൊളറാഡോയിലുള്ള യുവാവിനാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രിട്ടനിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസ് കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗം പടരുന്ന വിധത്തില്‍ വൈറസിന് ജനിതക മാറ്റം വന്നത് ലോകം ആശങ്കേയോടെ നോക്കി കാണുന്നതിനിടിയിലാണ് അമേരിക്കയിലും പുതിയ കൊവിഡ് സ്‌ട്രെയിന്‍ കണ്ടെത്തിയത്.
വൈറസ് എങ്ങിനെ അമേരിക്കയില്‍ എത്തി എന്നത് പരിശോധിച്ച് വരികയാണെന്ന് അമേരിക്കന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ വൈറസ് ബാധയേറ്റയാളെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

